ലയണല്‍ മെസ്സി ലോക ഫുട്‌ബോളര്‍

സൂറിച്ച്: 2015ലെ മികച്ച ഫുട്‌ബോളറായി ലയണല്‍ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. സൂറിച്ചി ല്‍ നടന്ന പുരസ്‌കാരദാനചടങ്ങിലാണ് മെസ്സിയെ ഫുട്‌ബോളര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്. മെസ്സിയെ കൂടാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്നത്. കഴിഞ്ഞ സീസണി ല്‍ ബാഴ്‌സയുടെ നിരവധി കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് മെസ്സി. അഞ്ചാം തവണയാണ് മെ സ്സി ഈ പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. 2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി നാലുവര്‍ഷം പുരസ്‌കാരജേതാവായ മെസ്സി കഴിഞ്ഞ തവണത്തെ ജേതാവായ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് ഇത്തവണ വീണ്ടും പുരസ്‌കാരം നേടിയത്.
മികച്ച ഗോളിനുള്ള പുരസ്‌കാരം ബ്രസീലിന്റെ വെന്‍ഡ ല്‍ ലിറയ്ക്കാണ്. മെസ്സിയെ പിന്തള്ളിയാണ് ലിറയുടെ ഈ നേട്ടം. മികച്ച വനിതാതാരമായി അമേരിക്കയുടെ കാര്‍ലി ലോയ്ഡിനെ തിരഞ്ഞെടുത്തു. മികച്ച പരിശീലകനായി ബാഴ്‌സലോണയുടെ ലൂയിസ് എന്റിക്വേയെയും വനിതാ പരിശീലകയായി അമേരിക്കയുടെ ജില്‍ എലിസിനെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it