ലയണല്‍ മെസ്സിയേക്കാള്‍ മികച്ച താരം ഡീഗോ മറഡോണ

കൊല്‍ക്കത്ത: അര്‍ജന്റീനയുടെ മുന്‍ ഇതിഹാസം ഡീഗോ മറഡോണയെയും നിലവിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും താരതമ്യം ചെയ്യുമ്പോള്‍ മികച്ച കളിക്കാരന്‍ മറഡോണ തന്നെയാണെന്ന് പെലെ പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും നിലവിലെ എം.പിയുമായ പ്രസൂണ്‍ ബാനര്‍ജിയാണ് പെലെയോട് ഇരുവരെയും കുറിച്ച് ചോദിച്ചത്.മറഡോണയും മെസ്സിയും മികച്ച കളിക്കാര്‍ തന്നെയാണ്. എന്നാല്‍ എന്റെ കോണിലൂടെ ഫുട്‌ബോളിലെ വിലയിരുത്തുമ്പോള്‍ മറഡോണ ഒരുപടി മുകളിലാണ്. മെസ്സിയേക്കാള്‍ ഒരു സമ്പൂര്‍ണ കളിക്കാരനാണ് മറഡോണ. മെസ്സിക്ക് ചെറിയ ചില പോരായ്മകളുണ്ട്. പെലെ വിലയിരുത്തി.
Next Story

RELATED STORIES

Share it