Flash News

ലയണല്‍ മെസ്സിയുടെ പ്രതിമ നശിപ്പിച്ച നിലയില്‍

ലയണല്‍ മെസ്സിയുടെ പ്രതിമ നശിപ്പിച്ച നിലയില്‍
X


ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പ്രതിമ  നശിപ്പിച്ച നിലയില്‍. ബ്യുണസ് ഐറിസിലെ പാസിയോ ഡല്ലാസ് ഗ്ലോറിയസിലുള്ള മെസ്സിയുടെ പ്രതിമയുടെ കാലുകള്‍ വെട്ടിമാറ്റിയ നിലയിലാണ് കാണപ്പെട്ടത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മെസ്സിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടാവുന്നത്. 2016ല്‍ അനാച്ഛാദനം ചെയ്ത പ്രതിമയാണ് നശിപ്പിച്ചത്്. കാര്‍ലോസ് ബെനവിഡ്‌സ് ആണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെയും പ്രതിമയ്ക്ക് നേരെ ആക്രമണങ്ങളുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണം മൂലം തകര്‍ന്ന പ്രതിമ ബ്യൂണിസ് ഐറിഷിലെ മ്യൂസിയത്തിലേക്ക് മാറ്റിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ആക്രമികളെക്കുറിച്ച്  ഇതുവരെ സൂചന ഒന്നും പോലിസിന് ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it