ലബ്‌നാന്‍: ക്രൈസ്തവ ഗ്രാമത്തില്‍ ആക്രമണം

ബെയ്‌റൂത്ത്: ലബ്‌നാനിലെ ക്രൈസ്തവ ഗ്രാമത്തില്‍ സായുധസംഘം ആക്രമണം നടത്തി. അഞ്ചുപേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന കാ ഗ്രാമത്തില്‍ നാലു ബോംബുധാരികളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉദ്ദേശ്യമോ പിന്നിലാരാണെന്ന കാര്യമോ വ്യക്തമല്ല. പരിക്കേറ്റവരില്‍ മൂന്നുപേര്‍ സൈനികരാണ്. ഹിസ്ബുല്ലയുടെ അല്‍ മനാര്‍ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it