ലബ്‌നാനെതിരേ നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങള്‍

റിയാദ്: സിറിയയിലെ സൈനിക സാന്നിധ്യത്തിന്റെ പേരില്‍ ലബ്‌നാനെതിരേ നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങള്‍. തങ്ങളുടെ പൗരന്‍മാരോട് ലബ്‌നാന്‍ വിടാനും അങ്ങോട്ടുള്ള യാത്ര ഒഴിവാക്കാനും സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കി.
ലബ്‌നാന്‍ പോരാട്ട സംഘടനയായ ഹിസ്ബുല്ലയോടൊപ്പം ചേര്‍ന്ന് ലബ്‌നാന്‍ സുരക്ഷാ സൈന്യം പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് സൈന്യത്തിനുള്ള 400 കോടി ഡോളറിന്റെ ധനസഹായം സൗദി നിര്‍ത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. അത്യാവശ്യമല്ലെങ്കില്‍ ലബ്‌നാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ സൗദി വിദേശകാര്യ മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. ലബ്‌നാനിലുള്ള സൗദി പൗരന്‍മാരോട് ബെയ്‌റൂത്തിലെ എംബസിയില്‍ റിപോര്‍ട്ട് ചെയ്യാനും സൗദി ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദിയുടെ വഴിയെ യുഎഇയും ബഹ്‌റയ്‌നും തങ്ങളുടെ പൗരന്‍മാര്‍ക്ക് ലബ്‌നാന്‍ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it