ലണ്ടന്‍ സബ്‌വേയില്‍ കത്തിക്കുത്തേറ്റ് മൂന്നു പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടനിലെ സബ്‌വേയില്‍ കത്തികൊണ്ടു കുത്തേറ്റ് മൂന്നുപേര്‍ക്കു പരിക്കേറ്റു. സംഭവം 'തീവ്രവാദി' ആക്രമണമെന്നാണ് പോലിസ് വിലയിരുത്തല്‍. സിറിയക്ക് വേണ്ടിയാണ് ഇതു ചെയ്തതെന്ന് ആക്രമി വിളിച്ചുപറഞ്ഞതായി റിപോര്‍ട്ടുണ്ട്. കത്തിയുമായി ഭീഷണി മുടക്കിയ ഇയാളെ പിന്നീട് പോലിസ് പിടികൂടി. സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് അനുമതി നല്‍കി ദിവസങ്ങള്‍ക്കു ശേഷമാണ് ആക്രമണമെന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്.
ലെയ്ടണ്‍സ്‌റ്റോണ്‍ അണ്ടര്‍ ഗ്രൗണ്ട് റെയില്‍വേ സ്‌റ്റേഷന്റെ സബ്‌വേയില്‍ മൂന്നുപേരാണ് അക്രമിക്കപ്പെട്ടത്. ഒരാളുടെ കഴുത്തിന് സാരമായ മുറിവേറ്റിട്ടുണ്ട്. നിസ്സാര പരിക്കേറ്റ രണ്ടുപേര്‍ ചികില്‍സയിലാണ്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്ന ദൃശ്യം ഇന്റര്‍നെറ്റ് വഴി പ്രചരിച്ചിരുന്നു. ഇത് 'തീവ്രവാദി' ആക്രമണമായി കണക്കാക്കിയാണ് അന്വേഷണം നടത്തുന്നതെന്ന് സ്‌കോട്‌ലന്റ് യാഡ് തീവ്രവാദ വിരുദ്ധ യൂനിറ്റ് മേധാവി വാള്‍ടണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it