ലണ്ടന്‍: കൂടുതല്‍ സ്വയംഭരണാധികാരം വേണമെന്ന് മേയര്‍ 

ലണ്ടന്‍: ലണ്ടന്‍ നഗരത്തിനു കൂടുതല്‍ സ്വയംഭരണാധികാരം വേണമെന്ന് മേയര്‍ സാദിഖ് ഖാന്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോവുന്നതിനനുകൂലമായ ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലത്തെ തുടര്‍ന്നുള്ള സാമ്പത്തിക അനിശ്ചിതാവസ്ഥ മറികടക്കാന്‍ നഗരത്തിനു സ്വയംഭരണാധികാരം ആവശ്യമാണെന്ന് ഖാന്‍ വ്യക്തമാക്കി. നികുതി, വ്യവസായം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നഗരത്തിനു കൂടുതല്‍ അധികാരം വേണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെ 48നെതിരേ 52 ശതമാനം വോട്ടോടെ ബ്രിട്ടന്‍ പിന്തുണച്ചപ്പോള്‍ ഇതിനു വിപരീതമായ നിലപാടായിരുന്നു ലണ്ടന്‍ നഗരം സ്വീകരിച്ചത്. ബ്രെക്‌സിറ്റിനെത്തുടര്‍ന്ന് ലണ്ടനെ സ്വയംഭരണാധികാരമുള്ള നഗരമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പിച്ച ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് 1,75,000 പേരുടെ പിന്തുണ ലഭിച്ചിരുന്നു. തലസ്ഥാന നഗരത്തിനു കൂടുതല്‍ സ്വയം ഭരണാധികാരം വേണമെന്ന് ലണ്ടന്‍കാര്‍ക്കു വേണ്ടി താന്‍ ആവശ്യപ്പെടുകയാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞു. ലണ്ടന്‍ നഗരരാഷ്ട്രത്തെക്കുറിച്ചുള്ള ആശയം അംഗീകരിക്കുന്നു. എന്നാല്‍, ലണ്ടന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗൗരവകരമായ ചര്‍ച്ചകള്‍ക്കിപ്പോഴില്ല. നഗരത്തിനുചുറ്റും അതിര്‍ത്തിവേലികള്‍ സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഖാന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it