Flash News

ലണ്ടനില്‍ രണ്ടിടങ്ങളിലായി ആക്രമണം;6 മരണം

ലണ്ടനില്‍ രണ്ടിടങ്ങളിലായി ആക്രമണം;6 മരണം
X


ലണ്ടന്‍:ലണ്ടനില്‍ രണ്ടിടങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. അതേസമയം ബറോ മാര്‍ക്കറ്റില്‍ ആളുകളെ കത്തി ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. രണ്ട് ആക്രമണങ്ങളിലുമായി ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് നഗരം അതീവ ജാഗ്രതയിലാണ്.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണമുണ്ടായത്. അതിന് ശേഷം 11.15നാണ് ബറോ മാര്‍ക്കറ്റില്‍ കത്തി ആക്രമണം നടന്നത്. സംഭവത്തില്‍ മൂന്ന് അക്രമികളെ പോലീസ് വധിച്ചതായാണ് റിപ്പോര്‍ട്ട്.രണ്ടിടങ്ങളിലും നടന്നത് തീവ്രവാദി ആക്രമണമാണെന്ന് പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ ആക്രമണമുണ്ടായിരുന്നു. 22 പേരാണ് അന്ന് കൊല്ലപ്പെട്ടത്.



Next Story

RELATED STORIES

Share it