Flash News

ലണ്ടനിലെ ഗ്രിന്‍ഫെല്‍ ടവര്‍ അഗ്നിബാധ : സര്‍ക്കാര്‍ അടിയന്തര റിപോര്‍ട്ട് തേടി



ലണ്ടന്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രിന്‍ഫെല്‍ ടവറിലുണ്ടായ അഗ്നിബാധയില്‍ അടിയന്തര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പ്രാദേശിക ഭരണകൂടത്തിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റിപോര്‍ട്ട് തേടിയത്. അപകടത്തെ തുടര്‍ന്നു നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ചെല്‍സി, കിങ്സ്റ്റണ്‍ നഗര കൗണ്‍സിലുകള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് ജനം ആരോപിച്ചിരുന്നു. അതേസമയം. സര്‍ക്കാര്‍ അന്വേഷണത്തെ പൂര്‍ണമായി പിന്തുണക്കുന്നതായി ഇരു കൗണ്‍സിലുകളും പ്രതികരിച്ചു. നഗരത്തിലെ പ്രമുഖ പാര്‍പ്പിട സമുച്ചയത്തിലൊന്നായ 24 നില കെട്ടിടത്തിലെ തീപ്പിടിത്തില്‍ 58 പേര്‍ മരിച്ചതായാണ് കണക്ക്. അപകടത്തെ തുടര്‍ന്ന് നിരവധി പേര്‍ക്കു വാസസ്ഥലം നഷ്ടമായി.
Next Story

RELATED STORIES

Share it