ലഡാക്കില്‍ വീണ്ടും ചൈനീസ് സേന കടന്നു

ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുടെ ജനകീയ വിമോചനസേന വീണ്ടും കടന്നുകയറ്റം നടത്തിയതായി സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ എട്ടിനാണ് കേണലിന്റെ നേതൃത്വത്തിലുള്ള 11 അംഗ സേന നാലു വാഹനങ്ങളില്‍ ലഡാക്കിലെത്തിയത്. ഇക്കാര്യം അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്ന ഇന്തോ-തിബത്തന്‍ അതിര്‍ത്തി പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇരുവിഭാഗവും തമ്മില്‍ ഏതാനും മണിക്കൂറുകള്‍ മുഖാമുഖം നിലകൊണ്ടു. പിന്നീട് ചൈന പിന്‍വാങ്ങിയെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it