ലങ്കാദഹനം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ആദ്യ പോരിന്

പൂനെ: ട്വന്റി ക്രിക്കറ്റ് ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ഇന്ത്യ വീണ്ടും കുട്ടിക്രിക്കറ്റ് മാമാങ്കത്തിലേക്ക്. ആസ്‌ത്രേലിയയെ അവരുടെ നാട്ടില്‍ വച്ച് തരിപ്പണമാക്കിയ ഇന്ത്യ കുട്ടിക്രിക്കറ്റില്‍ ഇത്തവണ ലങ്കാദഹനത്തിനാണ് തയ്യാറെടുക്കുന്നത്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. പരമ്പരയിലെ രണ്ടാം മല്‍സരം ഈ മാസം 12ന് റാഞ്ചിയിലും മൂന്നാമങ്കം 14ന് വിശാഖപട്ടണത്തും നടക്കും.
ഓസീസിനെതിരായ പരമ്പര തൂത്തുവാരിയതോടെ ട്വന്റി റാങ്കിങില്‍ ഒന്നാം റാങ്കിങിലെത്തിയ ഇന്ത്യ ഇത്തവണ ശ്രീലങ്കയ്‌ക്കെതിരേയും സമ്പൂര്‍ണ വിജയമാണ് ലക്ഷ്യംവയ്ക്കുന്നത്. വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കിയാണ് മഹേന്ദ്രസിങ് ധോണി നയിക്കുന്ന ഇന്ത്യ ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് എത്തിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, പവന്‍ നേഗി എന്നിവര്‍ക്ക് പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കിയേക്കും.
അതേസമയം, പ്രമുഖ താരങ്ങളുടെ പരിക്കാണ് ലങ്കയെ അലട്ടുന്നത്. പരിക്ക് മൂലം തിലകരത്‌നെ ദില്‍ഷന്‍ ഇന്ന് ലങ്കയ്ക്കായി കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പകരം നിരോഷന്‍ ഡിക്‌വെല്ല ലങ്കയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കും. പരിക്ക് മൂലം ബിനുറ ഫെര്‍ണാണ്ടോ ഇന്ത്യക്കെതിരായ ട്വന്റി പരമ്പരയില്‍ നിന്ന് ഇന്നലെ പിന്‍മാറി.
Next Story

RELATED STORIES

Share it