Flash News

ലങ്കയ്ക്ക് ജയിക്കാന്‍ 154

ലങ്കയ്ക്ക് ജയിക്കാന്‍ 154
X
Lanka-new

കൊല്‍ക്കത്ത: ലോകകപ്പില്‍  ഗ്രൂപ്പ് ഒന്നില്‍ നടന്ന ഏക മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരേ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്ക് 154 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 153 റണ്‍സാണ് അഫ്ഗാന്‍ നേടിയത്.
നായകന്റെ ഇന്നിങ്‌സ് പുറത്തെടുത്ത സ്റ്റാനിക്‌സായിയുടെ (62) മികച്ച ബാറ്റിങാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. കേവലം 47 പന്തില്‍ മൂന്നു ബൗണ്ടറികളും നാലു പടുകൂറ്റന്‍ സിക്‌സറുകളുമടക്കമാണ് താരം 62 റണ്‍സ് അടിച്ചെടുത്തത്.
സമിയുല്ല ഷെന്‍വാരി (14 പന്തില്‍ 31), നൂര്‍ അലി സദ്രാന്‍ (20), നജീബുല്ല സദ്രാന്‍ (മൂന്നു പന്തില്‍ 12*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഷെന്‍വാരിയുടെ ഇന്നിങ്‌സില്‍ മു്ന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
അഞ്ചാം വിക്കറ്റില്‍ സ്റ്റാനിക്‌സായ്-ഷെന്‍വാരി ജോടി ചേര്‍ന്നെടുത്ത 61 റണ്‍സാണ് അഫ്ഗാന്‍ ഇന്നിങ്‌സിനു കരുത്തേകിയത്. അഫ്ഗാന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. 11 റണ്‍സ് ശരാശരിയിലാണ് ഈ ജോടി ഇത്രയും റണ്‍സ് ടീം സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തത്. രണ്ടാം വിക്കറ്റില്‍ നൂര്‍അലിക്കൊപ്പം 32 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ സ്റ്റാനിക്‌സായ് പങ്കാളിയായി.
ടീം സ്‌കോര്‍ 12ല്‍ നില്‍ക്കെ അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് ശഹ്‌സാദിനെ (8) എയ്ഞ്ചലോ മാത്യൂസിന്റെ ബൗളിങില്‍ ദുശ്മന്ത ചമീര പിടികൂടുകയായിരുന്നു.
ടീം സ്‌കോര്‍ 44ല്‍ നില്‍ക്കെ മറ്റൊരു ഓപണറായ നൂര്‍ അലിയും മടങ്ങി. 23 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 20 റണ്‍സെടുത്ത താരത്തെ രംഗന ഹെരാത്ത് ക്ലീന്‍ബൗള്‍ഡാക്കി.
ലങ്കയ്ക്കായി തിസാര പെരേര മൂന്നും രംഗന ഹെരാത്ത് രണ്ടും വിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it