Cricket

ലങ്കയെ നിലംപരിശാക്കി ബംഗ്ലാ കടുവകള്‍; തിരിച്ചടിച്ച് സിംഹളവീര്യം

ലങ്കയെ നിലംപരിശാക്കി ബംഗ്ലാ കടുവകള്‍; തിരിച്ചടിച്ച് സിംഹളവീര്യം
X

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക പൊരുതുന്നു. ആതിഥേയരായ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ പടുത്തുയര്‍ത്തിയ 513 എന്ന കൂറ്റന്‍ റണ്‍സിന് പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 187 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 326 റണ്‍സ് പിറകിലാണ് ശ്രീലങ്കയുള്ളത്. നേരത്തെ രണ്ടാം ദിനം നാല് വിക്കറ്റിന് 374 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ബംഗ്ലാദേശിന്റെ പോരാട്ടം 513 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇരട്ട സെഞ്ച്വറി പ്രതീക്ഷയോടെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച മൊമിനുല്‍ ഹഖിന് (176) ഇന്നിങ്‌സില്‍ ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും കൂടാരം കയറേണ്ടി വന്നു. മുഷ്ഫിഖര്‍ റഹീം (92), മഹമ്മൂദുല്ല (83), തമിം ഇക്ബാല്‍ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ ബംഗ്ലാദേശ് നിരയില്‍ തിളങ്ങി. ലങ്കയ്ക്ക് വേണ്ടി സുരങ്ക ലക്മാലും രങ്കണ ഹരാത്തും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി. മറുപടി ബാറ്റിങിനിറങ്ങിയ ലങ്കയ്ക്ക് അക്കൗണ്ട് തുറക്കും മുമ്പേ കരുണരത്‌നയെ (0) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ കുശാല്‍ മെന്‍ഡിസ് (83*) ധനഞ്ജയ് ഡിസില്‍വ (102*) എന്നിവര്‍ ചേര്‍ന്ന് ലങ്കന്‍ ഇന്നിങ്‌സ് അടിത്തറപാവുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 187 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ലങ്കയ്്ക്ക് സമ്മാനിച്ചത്.
Next Story

RELATED STORIES

Share it