Flash News

ലഖ്‌നോ അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ മാംസാഹാരത്തിന് നിരോധനം

ലഖ്‌നോ അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ മാംസാഹാരത്തിന് നിരോധനം
X
Baba Saheb Bhim Rao Ambedkar University

[related]ലഖ്‌നോവിലെ ബാബ സാഹെബ് ഭീം റാവു സര്‍വ്വകലാശാലയില്‍ മാംസാഹാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
സര്‍വ്വകലാശാല കാന്റീനില്‍ ഇനിമുതല്‍ സസ്യാഹാരങ്ങള്‍ മാത്രമെ വിളമ്പുകയുള്ളുവെന്ന് സര്‍വ്വകലാശാല വക്താവ് കമല്‍ ജയ്‌സ്വാള്‍ അറിയിച്ചു.
സര്‍വ്വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
സര്‍വ്വകലാശാല മെസ്സില്‍ മാംസാഹാരം ലഭ്യമാക്കണമെന്നും അധികൃതരുടെ നടപടി ദലിത് വിരുദ്ധമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിജേന്ദ്ര ത്രിപതി പറഞ്ഞു. വിദ്യാര്‍ഥികള്‍ എന്തു ഭക്ഷിക്കണമെന്ന് സര്‍വ്വകലാശാല അധികൃതര്‍ തീരുമാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീഫ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ദലിത് ചിന്തകന്‍ കാഞ്ച ഐലയ്യയും വ്യക്തമാക്കി.
Next Story

RELATED STORIES

Share it