ലഖ്‌നോയിലെ തെരുവുകളില്‍ തുപ്പിയാല്‍ 500 രൂപ പിഴ

ലഖ്‌നോ: നഗരത്തിലെ തെരു വുകളില്‍ മൂത്രമൊഴിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 500 രൂപ പിഴ ചുമത്താന്‍ ലഖ്‌നോ നഗരസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച ബില്ല് നഗരസഭ പാസാക്കി.
നിയമം ലംഘിക്കുന്നവരില്‍ നിന്നു തല്‍സമയം പിഴ ഈടാക്കാന്‍ ആരോഗ്യ-ശുചീകരണ തൊഴിലാളികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പരസ്യമായി മൂത്രമൊഴിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 50 രൂപയായിരുന്നു നഗരസഭ പിഴചുമത്തിയിരുന്നത്. ഇതു ഫലപ്രദമാവാത്തതിനാലാണു പിഴസംഖ്യ വര്‍ധിപ്പിച്ചത്.
പരസ്യമായി മൂത്രമൊഴിക്കുന്നവരെ നിരീക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ പ്രധാന നഗരങ്ങളിലെ ബസ്‌സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനം ശുചീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണിത്. മൂത്രമൊഴിക്കാന്‍ ബസ്‌സ്റ്റേഷനുകളിലെ വിശ്രമമുറികള്‍ ഉപയോഗപ്പെടുത്തണമെന്ന കോര്‍പറേഷന്റെ അഭ്യര്‍ഥന യാത്രക്കാര്‍ ചെവിക്കൊള്ളാതിരുന്നതിനെത്തുടര്‍ന്നാണ് സിസിടിവി കാമറകള്‍ സ്ഥാപിച്ചത്.
അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക് വലിച്ചെറിയുന്നവര്‍ക്കും 500 രൂപ പിഴയീടാക്കാന്‍ ലഖ്‌നോ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it