Alappuzha local

ലക്ഷ്യം കാണാത്ത ഗതാഗത പരിഷ്‌കാരങ്ങള്‍ ; കുരുക്കിലമര്‍ന്ന് ചേര്‍ത്തല നഗരം



ചേര്‍ത്തല: നഗരത്തില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഗതാഗതകുരുക്കിനു ശാസ്ത്രീയ പരിഹാരമാകുന്നില്ല. അശാസ്ത്രീയ ഗതാഗതപരിഷ്‌കാരങ്ങള്‍ മൂലം നഗരത്തില്‍ നീണ്ട ഗതാഗതകുരുക്കുകള്‍ക്കാണ് ഇടയാക്കുന്നത്.  1998 മുതല്‍ ആവിഷ്‌കരിച്ച പല ഗതാഗത പരിഷ്‌കാരങ്ങളും പ്രാബല്യത്തില്‍ വരുത്താത്തതാണ് പ്രധാന പ്രശ്‌നമാവുന്നത്. പരിഷ്‌കരണം പ്രഖ്യാപിക്കുന്നതല്ലാതെ അതു നടപ്പാക്കാനും നിലനിര്‍ത്താനും നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല. ടിബി പൂത്തോട്ട റോഡ്, സെന്റ് മേരീസ് പാലം, താലൂക്ക് ഓഫിസ് ജങ്ഷന്‍, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, നടക്കാവ് റോഡ്, തുടങ്ങിയവ വണ്‍വേ ആയി പ്രഖ്യാപിക്കപ്പെട്ടവയാണെങ്കിലും ഇക്കാര്യങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്.ഏറ്റവും ഒടുവില്‍  നഗരഹൃദയമായ കെഎസആര്‍ടിസി സ്റ്റാന്റിന്റെ പരിസരത്തടക്കം പാര്‍ക്കിങ് നിയന്ത്രണം ഉള്‍പെടെ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നുപോലും യാഥാര്‍ഥ്യമായില്ല. പ്രധാനകവലകളെല്ലാം ഇടുങ്ങിയതായതിനാല്‍ ഇവിടെ ചെറിയ സംഭവങ്ങള്‍ പോലും നീണ്ട നേരത്തെ കുരുക്കുകള്‍ക്കിടയാക്കുന്നുണ്ട്. ചേര്‍ത്തല ഡിവൈഎസ്പിയും നഗരസഭാധ്യക്ഷനും മുഖ്യഭാരവാഹികളായി പ്രത്യേക കമ്മിറ്റി നഗരത്തിലെ ഗതാഗത പ്രശ്‌നപരിഹാരത്തിനായി  പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഫലം കാണുന്നില്ല.
Next Story

RELATED STORIES

Share it