ലക്ഷ്യം ഇന്ത്യ-പാക് സമാധാന ഉടമ്പടി പാളം തെറ്റിക്കല്‍

ജമ്മു: ഇന്ത്യാ-പാകിസ്താന്‍ സമാധാന ഉടമ്പടി പാളംതെറ്റിക്കാനാണ് പത്താന്‍കോട്ട് ആക്രമണം ലക്ഷ്യമിട്ടതെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ്. ഉദ്യോഗസ്ഥരുടെ മരണത്തില്‍ അദ്ദേഹം അനുശോചിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഫ്തിയുടെ ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ അഞ്ചു അക്രമികളും ഏഴു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെയാണ് ആക്രമണം ഉണ്ടായത്.
Next Story

RELATED STORIES

Share it