kannur local

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ തയ്യല്‍ മെഷീനുകള്‍ നശിക്കുന്നു

ചെറുപുഴ: സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി ഗാര്‍മെന്റ് യൂനിറ്റ് തുടങ്ങാമെന്ന ലക്ഷ്യത്തോടെ വന്‍തുക ചെലവിട്ടു വാങ്ങിയ അത്യാധുനിക തയ്യല്‍ മെഷീനുകള്‍ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. ചെറുപുഴ പഞ്ചായത്ത് 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി അപ്പാരല്‍ പദ്ധതി എന്ന പേരിലാണ് 15 ലക്ഷം രൂപ ഉപയോഗിച്ച് ഏറ്റവും പുതിയ മോഡല്‍ തയ്യല്‍, എംബ്രോയിഡറി, ഇസ്തിരി മെഷീനുകള്‍ വാങ്ങിയത്.
ഒന്നരവര്‍ഷം മുമ്പ് ജമീലാ കോളേത്ത് പ്രസിഡന്റായിരുന്ന കാലത്താണ് പദ്ധതിക്ക് തുക അനുവദിച്ചത്. പഞ്ചായത്ത് ഓഫിസിനു മുകളില്‍ ഹാള്‍ നിര്‍മിച്ച് പദ്ധതി നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു.
എന്നാല്‍ യുഡിഎഫ് ഭരണസമിതിക്ക് കേരള കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ഭരണം നഷ്ടപ്പെട്ടത് തിരിച്ചടിയായി. ഒരുവര്‍ഷം മുമ്പ് അധികാരത്തിലേറിയ പുതിയ ഭരണസമിതി പദ്ധതി നടപ്പാക്കാതെ മെഷീനുകള്‍ ഓഫിസ് മൂലയിലേക്ക് മാറ്റി. അശ്രദ്ധമായ രീതിയില്‍ കൂട്ടിയിട്ടത് മെഷീനുകളുടെ നാശത്തിന് വഴിവയ്്ക്കും. ഇലക്ട്രോണിക്‌സ്് സാധനങ്ങള്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ നശിക്കും. എന്നിരിക്കെയാണ് ആളുകള്‍ കാണാതിരിക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് മൂടിയിരിക്കുന്നത്.

Next Story

RELATED STORIES

Share it