Idukki local

ലക്ഷങ്ങള്‍ മുടക്കി വനംവകുപ്പ് നിര്‍മിച്ച കെട്ടിടം ഉപയോഗശൂന്യം

വണ്ടിപ്പെരിയാര്‍: വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് കെട്ടിടത്തിനു സമീപം പൊതുശ്മാശനമെന്ന കാരണത്താല്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വനംവകുപ്പ് ഔട്ട്‌പോസ്റ്റ് കെട്ടിടം ഉപയോഗ ശൂന്യമായി. ഇതിനിടയില്‍ പുതിയ ഔട്ട്‌പോസ്റ്റ് കെട്ടിടം നിര്‍മിക്കാനുള്ള പ്രപ്പോസല്‍ നല്‍കിയിരിക്കുകയാണ് അധികൃതര്‍.
എരുമേലി റേഞ്ചിന്റെ കീഴിലുള്ള മുറിഞ്ഞപുഴ സെക്ഷന്റെ പരിധിയിലുള്ള മൗണ്ട്,ഗ്രാമ്പി എന്നിവിടങ്ങളിലെ വനംവകുപ്പിന്റെ ഔട്ട്‌പോസ്റ്റ് പ്രവര്‍ത്തിക്കേണ്ട കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ മൂലം ഉപയോഗ ശൂന്യമായി കിടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൗണ്ടിലും ഗ്രാമ്പിയിലും വനംവകുപ്പിന്റെ ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചത് .അതിന്റെ ഭാഗമായി രണ്ടിടങ്ങളിലും ലക്ഷങ്ങള്‍ മുതല്‍ മുടക്കി കെട്ടിടം സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കി. നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് പുതിയ കെട്ടിടത്തിലേക്ക് ഔട്ട്‌പോസ്റ്റ് ഓഫിസ് മാറ്റാന്‍ അധികൃതര്‍ തയ്യാറാവാതിരിക്കുന്നത്. ഗ്രാമ്പിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിനു സമീപത്തായി പൊതുശ്മശാനം ഉള്ളതിനാലാണ് ഔട്ട്‌പോസ്റ്റ് മാറ്റാത്തതെന്നതാണ് മുഖ്യകാരണമായി പറയുന്നത്.മൗണ്ടില്‍ എകെജി കോളനിക്ക് സമീപത്തായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കുടിവെള്ളം ഇല്ലെന്ന കാരണവും അധികൃതര്‍ പറയുന്നുണ്ട്. ഇക്കാരണത്താല്‍ ഗ്രാമ്പിയില്‍ വനംവകുപ്പ് ഔട്ട്‌പോസ്റ്റ് പോലും ഇല്ലാതെയായി. മൗണ്ടിലുള്ള ഔട്ട്‌പോസ്റ്റ് കെട്ടിടം ഇപ്പോള്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. കെട്ടിടത്തിന്റെ ജനല്‍, കട്ടിള, കതക് മുതലായവ പൊളിച്ച് കൊണ്ടുപോയി. മൗണ്ട് ഔട്ട്‌പോസ്റ്റില്‍ ഒരു ഫോറസ്റ്ററും മൂന്നു ഗാര്‍ഡുകളുമാണ് ഉള്ളത്.
ഓഫിസ് പ്രവര്‍ത്തിക്കുന്നത് സ്വകാര്യ തേയില ത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്‌സിലാണ്.ആവശ്യത്തിനു സൗകര്യം പോലുമില്ലാത്ത കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തന്നെയാണ് ജീവനക്കാരും താമസിക്കുന്നത്.
Next Story

RELATED STORIES

Share it