kozhikode local

ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച തടയണ വെറുതെയായി; ചീപ്പുകള്‍ നശിപ്പിച്ചു

കൊടുവള്ളി: പൂനുര്‍ പുഴയില്‍ പടനിലം പാലത്തിനു താഴെ ഒന്നര വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച തടയണയുടെ ചീപ്പുകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത നിലയില്‍. ഇതു മൂലം കെട്ടി നിര്‍ത്തിയ വെള്ളം മുഴുവന്‍ പാഴായി പോവുകയും ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച തടയണ വെറുതെയായി മാറുകയും ചെയ്തിരിക്കയാണ്. കുന്ദമംഗലം എംഎല്‍എ അഡ്വ.പി ടി എ റഹിമിന്റെ ശ്രമഫലമായാ ണ് 2015-16 സാമ്പത്തിക വര്‍ഷം എട്ടര ലക്ഷത്തോളം രൂപ സര്‍ക്കാര്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും വകയിരുത്തി പടനിലം പാലത്തിനു താഴെ പുഴമ്പാലിയില്‍ കടവില്‍ ചെക്ക് ഡാം നിര്‍മിച്ചത്. ആറോളം ചീപ്പുകളാണ് തടയണക്ക് നിര്‍മ്മിച്ചത് .ഇതാവട്ടെ ആര്‍ക്കും എളുപ്പത്തില്‍ എടുത്തുമാറ്റതക്ക വിധത്തിലാണ് സ്ഥാപിച്ചത്. ഇവിടെ കുളിക്കാനായി രാപകല്‍ ഭേദമന്യേ ആളുകള്‍ എത്തുന്നുണ്ട്. പാലത്തിന് താഴെയുള്ള കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ സമൂഹ വിരുദ്ധരുടെ സൈ്വരവിഹാര കേന്ദ്രവുമായി മാറിയതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഏതാനും ദിവസമായി തടയണയുടെ മുഴുവന്‍ ചീപ്പുകളും ഊരി ഒഴിവാക്കപ്പെട്ടതിനാല്‍ വെള്ളം മുഴുവന്‍ ഒഴുകിപ്പോയിട്ടുമുണ്ട്.
Next Story

RELATED STORIES

Share it