Second edit

റൗണ്ട് എബൗട്ടുകള്‍

സര്‍ക്കിള്‍, റോട്ടറി എന്നും പേരുള്ള റൗണ്ട് എബൗട്ടുകള്‍ ഗതാഗത നിയന്ത്രണത്തിനു ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. 20ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഒരു ഫ്രഞ്ച് നഗരാസൂത്രകനാണ് റൗണ്ട് എബൗട്ട് പണിതു ഗതാഗതം നിയന്ത്രിക്കുന്നത്. പാരീസിലെ പ്രശസ്തമായ ആര്‍ക് ദ് ത്രംയഫിന്റെ ചുറ്റുമുള്ള ഗതാഗതം നിയന്ത്രിക്കാനായിരുന്നുവത്. ഫ്രഞ്ചുകാര്‍ ഇപ്പോഴും പുറമെനിന്നുള്ള വാഹനങ്ങള്‍ക്കാണ് റൗണ്ട് എബൗട്ടില്‍ മുന്‍ഗണന നല്‍കുക. ബ്രിട്ടനിലും അമേരിക്കയിലും നേരെ മറിച്ചാണ്. അവിടെ പുറമെനിന്നുള്ള വാഹനങ്ങള്‍ കാത്തിരിക്കണം.
വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് റൗണ്ട് എബൗട്ടുകള്‍ ട്രാഫിക് സിഗ്നലുകളേക്കാള്‍ മെച്ചമാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ 4800 റൗണ്ട് എബൗട്ടുകളെയുള്ളൂ. എന്നാല്‍ അപകടങ്ങളുടെ കാര്യത്തിലോ, അവര്‍ മുമ്പിലാണ്. പോലിസുകാരോ ട്രാഫിക് ലൈറ്റുകളോ നിയന്ത്രിക്കുന്ന ജങ്ഷനില്‍ അപകടം കൂടുന്നു. ജനങ്ങള്‍ക്ക് കല്‍പനകള്‍ ലംഘിക്കാനുള്ള താല്‍പര്യം കൊണ്ടാവാമിത്.
പല രാജ്യങ്ങളിലും റൗണ്ട് എബൗട്ടുകള്‍ ചെറിയ പൂന്തോട്ടമാണ്. ഫ്രാന്‍സില്‍ അതിന്നായി ഒരു ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ പ്രവര്‍ത്തിക്കുന്നു. ചിലയിടത്ത് റൗണ്ട് എബൗട്ടുകളില്‍ ശില്‍പ്പങ്ങളുണ്ടാവും. ജിദ്ദയില്‍ പല സ്ഥലങ്ങളും അറിയുന്നതു തന്നെ റൗണ്ട് എബൗട്ടില്‍ സ്ഥാപിച്ച ശില്‍പ്പങ്ങളുടെ പേരിലാണ്. റൗണ്ട് എബൗട്ടുകൊണ്ടു ചില പട്ടണങ്ങള്‍ക്കു പേര് കിട്ടുന്നു.
ഇന്ത്യയില്‍ മാത്രമായിരിക്കും ചിലപ്പോള്‍ റൗണ്ട് എബൗട്ടുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംഘടനകളുടെയും ഫഌക്‌സ് ബോര്‍ഡ് കൊണ്ടും ബാനര്‍കൊണ്ടും 'അലങ്കരിച്ചു' വികൃതമാക്കുന്നത്. മുനിസിപ്പല്‍ നിരീക്ഷണം കൂടുതലുള്ള നഗരങ്ങള്‍ മാത്രമാണ് അതിന്നപവാദം.
Next Story

RELATED STORIES

Share it