റോ ഉദ്യോഗസ്ഥന്‍ പാകിസ്താനില്‍ അറസ്റ്റില്‍

ഇസ്‌ലാമാബാദ്: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോയിലെ ഉദ്യോഗസ്ഥന്‍ ബലൂചിസ്താനില്‍ അറസ്റ്റിലായതായി പാക് അധികൃതര്‍. ഭൂഷണ്‍ യാദവ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യുന്നതിനായി ഇസ്‌ലാമാബാദിലേക്ക് കൊണ്ടുപോയി. കറാച്ചി, ബലൂചിസ്താന്‍ പ്രവിശ്യകളിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇയാള്‍ക്കു പങ്കുള്ളതായി പാക് ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നടപടിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധമറിയിച്ചു. അതേസമയം, അറസ്റ്റിലായ വ്യക്തിക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. നേരത്തേ വായുസേനയ്ക്കു വേണ്ടി ജോലിചെയ്തിരുന്ന ഇയാള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് വിരമിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it