World

റോഹിന്‍ഗ്യ: മ്യാന്‍മറിനെതിരേ നിലപാട് കടുപ്പിച്ച് യുഎന്‍

യുനൈറ്റഡ് നാഷന്‍സ്: റഖൈനില്‍ റോഹിന്‍ഗ്യരെ വംശീയ ഉന്‍മൂലനത്തിനിരയാക്കിയ മ്യാന്‍മര്‍ ഭരണകൂടത്തിനെതിരേ നിലപാട് കടുപ്പിച്ച് യുഎന്‍. റോഹിന്‍ഗ്യരെ വംശഹത്യക്കിരയാക്കിയതായി കോടതി കണ്ടെത്തിയാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ അറിയിച്ചു. റോഹിന്‍ഗ്യര്‍ക്കെതിരായ അക്രമം വളരെ ആസൂത്രിതമായി നടപ്പാക്കിയ നീക്കമായിരുന്നുവെന്നു സൈനിക നടപടി അവസാനിപ്പിക്കാന്‍ മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചി കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ വംശഹത്യാനീക്കം നടന്നു എന്ന ആരോപണത്തെ തള്ളിക്കളയാന്‍ കഴിയില്ല. ഓങ്‌സാന്‍ സൂച്ചിയും സായുധ സേനാവിഭാഗം മേധാവി ഓങ് മിന്‍ ഹിയാങും വംശഹത്യാ കുറ്റവിചാരണ നേരിടേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നല്‍കി.  അതേസമയം, ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യരെ ജനുവരി മുതല്‍ റഖൈനിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്ന്് ബംഗ്ലാദേശും മ്യാന്‍മറും തമ്മില്‍ ധാരണയിലെത്തി. മ്യാന്‍മറിലേക്ക് മടങ്ങുന്ന രോഹിന്‍ഗ്യരുടെ സുരക്ഷ സംബന്ധിച്ച് സന്നദ്ധസംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് നീക്കം. രണ്ടു മാസ്ത്തിനിടയ്ക്ക് അഭയാര്‍ഥികളെ മ്യാന്‍മറിലേക്കു മടങ്ങാന്‍ അനുവദിക്കുമെന്ന് നവംബര്‍ 23ന് ധാരണയിലെത്തിയിരുന്നു. അഭയാര്‍ഥികളുടെ മടക്കത്തിനുള്ള സമയക്രമം നിശ്ചയിച്ചതിലൂടെ ധാരണയോടുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കിയതായി ബംഗ്ലാദേശ് വിദേകാര്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it