World

റോഹിന്‍ഗ്യ: മ്യാന്‍മര്‍ സൈന്യം വംശഹത്യനടത്തി- കാനഡ

ഒട്ടോവ: മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടപ്പാക്കിയ അതിക്രമങ്ങളെ കനേഡിയന്‍ പാര്‍ലമെന്റ് വംശഹത്യയായി പ്രഖ്യാപിച്ചു. പാര്‍ലമെന്റ് പൊതുസഭ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. റോഹിന്‍ഗ്യര്‍ക്കെതിരേ മാനവരാശിക്കെതിരായ കുറ്റകൃത്യം നടപ്പാക്കിയതായും ഇതില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ക്ക് പങ്കുള്ളതായും യുഎന്‍ വസ്തുതാന്വേഷണ സംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സൈനിക നടപടി കാരണം എട്ടുലക്ഷത്തോളം റോഹിന്‍ഗ്യരാണ് റഖൈനില്‍ നിന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്.
Next Story

RELATED STORIES

Share it