Flash News

റോഹിന്‍ഗ്യ :ദേശസുരക്ഷ കണക്കിലെടുക്കണം- ആര്‍എസ്എസ് മേധാവി



നാഗ്പൂര്‍: ഇന്ത്യയില്‍ അഭയം തേടുന്ന റോഹിന്‍ഗ്യകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ദേശീയ സുരക്ഷ കണക്കിലെടുക്കണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  ബംഗ്ലാദേശി കുടിയേറ്റക്കാര്‍ സൃഷ്ടിക്കുന്ന പ്രശ്‌നം നാം അഭിമുഖീകരിക്കുന്നുണ്ടെന്നും ഇപ്പോള്‍ റോഹിന്‍ഗ്യകള്‍ രാജ്യത്ത് നുഴഞ്ഞുകയറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ വാര്‍ഷിക ദസറ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്‌വത്. റോഹിംഗ്യകള്‍ക്ക് അഭയം നല്‍കുന്നതു നമ്മുടെ ജോലികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുക മാത്രമല്ല, ദേശീയ സുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it