Flash News

റോഹിന്‍ഗ്യരെ തടയാന്‍ അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കി



കൊല്‍ക്കത്ത: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ രാജ്യത്തേക്കുള്ള പ്രവാഹം തടയാന്‍ പശ്ചിമ ബംഗാളിലെ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് കാവല്‍ ശക്തമാക്കി. തന്ത്രപ്രധാന മേഖലകളില്‍ ബിഎസ്എഫ് ഭടന്‍മാര്‍ ജാഗ്രത പാലിക്കുകയാണ്. നേരത്തേ അതിര്‍ത്തിയിലെ 22 ഇടങ്ങളായിരുന്നു തന്ത്രപ്രധാനമായി കണക്കാക്കിയിരുന്നത്. അത് 50 ആയി വര്‍ധിപ്പിച്ചു. റോഹിന്‍ഗ്യകള്‍ക്കും ബംഗ്ലാദേശികള്‍ക്കും ഇന്ത്യയില്‍ കടക്കാവുന്ന മേഖലകളാണിതെന്ന് ബിഎസ്എഫ് ഐജി (സൗത്ത് ബംഗാള്‍) പി എസ് ആര്‍ ആഞ്ജനേയലു പറഞ്ഞു. ഉത്തര 24 പര്‍ഗാനാസ്, മുര്‍ഷിദാബാദ്, നാദിയ ജില്ലകളില്‍പെട്ടവയാണ് തന്ത്രപ്രധാന മേഖലകള്‍. ബിഎസ്എഫിന്റെ സൗത്ത് ബംഗാള്‍ ഫ്രോണ്ടിയറിനു കീഴില്‍ വരുന്നതാണ് ഇവ. 175 റോഹിന്‍ഗ്യകളെ ബിഎസ്എഫ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it