Flash News

റോഹിന്‍ഗ്യരെ അധിക്ഷേപിച്ച മിസ് മ്യാന്‍മറിന്റെ കിരീടം റദ്ദാക്കി



യംഗൂണ്‍: റോഹിന്‍ഗ്യന്‍ വംശജരെ അധിക്ഷേപിച്ച മിസ് മ്യാന്‍മറിന്റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു. ഷ്വി ഐന്‍സിയുടെ മിസ് മ്യാന്‍മര്‍ കിരീടമാണ് സൗന്ദര്യമല്‍സരത്തിന്റെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനി തിരിച്ചെടുത്തത്. “തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന കള്ളം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലോകത്തെ വിശ്വസിപ്പിക്കുകയുമാണ് റോഹിന്‍ഗ്യന്‍ തീവ്രവാദികള്‍’ എന്ന കുറിപ്പോടെ ഷ്വി ഐന്‍സി ഫേസ്ബുക്കില്‍ കഴിഞ്ഞയാഴ്ച വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ കിരീടം തിരിച്ചെടുത്തതിന് കാരണം വീഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടല്ലെന്ന് ഷ്വി ഐന്‍സി നിഷേധിച്ചു. കരാര്‍ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് മിസ് മ്യാന്‍മര്‍ അധികൃതര്‍ പുരസ്‌കാരം തിരിച്ചെടുത്തതെന്നും ഐന്‍സി പറഞ്ഞു.
Next Story

RELATED STORIES

Share it