World

റോഹിന്‍ഗ്യരുടെ മടക്കത്തിന് യുഎന്‍-മ്യാന്‍മര്‍ ധാരണ

യംഗൂണ്‍: ബംഗ്ലാദേശിലെ ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ മടക്കത്തിന് യുഎന്‍ മ്യാന്‍മറുമായി ധാരണയില്‍ ഒപ്പിട്ടു. റഖൈനില്‍ നിന്നു സൈന്യത്തിന്റെയും ബുദ്ധരുടെയും വംശീയ ഉന്‍മൂലന ആക്രമണങ്ങള്‍ കാരണം പലായനം ചെയ്ത ലക്ഷക്കണക്കിനു റോഹിന്‍ഗ്യര്‍ക്ക് സ്വമേധയാ മാന്യവും സുരക്ഷിതവുമായ മടക്കത്തിന് അവസരം ഒരുക്കുന്ന കരാറാണ് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശ് പ്രത്യേക ഫണ്ട് അനുവദിച്ചു. അഭയാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനായി 2018-19 സാമ്പത്തിക വര്‍ഷ ബജറ്റില്‍ 400 കോടി ടാക്ക വകയിരുത്തുമെന്ന് ബംഗ്ലാദേശ് ധനമന്ത്രി അബുല്‍ മാല്‍ അബ്ദുല്‍ മുഹീത് പറഞ്ഞു. വ്യാഴാഴ്ചയാണ് ബംഗ്ലാദേശില്‍ ബജറ്റ് അവതരണം നടക്കുക.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മുതല്‍ മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യര്‍ക്കു നേരെ വംശീയ ആക്രമണങ്ങള്‍ കാരണം ഏഴു ലക്ഷത്തിലധികം റോഹിന്‍ഗ്യരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
Next Story

RELATED STORIES

Share it