World

റോഹിന്‍ഗ്യരുടെ മടക്കത്തിന് യുഎന്‍-മ്യാന്‍മര്‍ ധാരണ

ജനീവ: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സുരക്ഷിത മടക്കത്തിനുള്ള സാഹചര്യമൊരുക്കാന്‍ യുഎന്‍-മ്യാന്‍മര്‍ ധാരണ. റോഹിന്‍ഗ്യര്‍ക്കു സ്വമേധയാ അവരുടെ ജന്മനാട്ടിലേക്കോ, തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലേക്കോ സുരക്ഷിതമായും മാന്യമായുമുള്ള മടക്കത്തിനു സാഹചര്യമൊരുക്കാനാണു മ്യാന്‍മറും യുഎന്‍ ഏജന്‍സികളും ധാരണയിലെത്തിയത്. സ്വമേധയാ ഉള്ള മടക്കത്തിനുള്ള സാഹചര്യങ്ങള്‍ ഇതുവരെ ഉണ്ടായിരുന്നില്ലെന്നു യുഎന്‍ അഭയാര്‍ഥി വിഭാഗം അറിയിച്ചു. ഇതിനുള്ള നിബന്ധനകളില്‍ അടുത്തയാഴ്ച ഒപ്പുവയ്ക്കും. റഖൈനില്‍ മ്യാന്‍മര്‍ സൈന്യത്തിന്റെവംശീയാക്രമണത്തെ തുടര്‍ന്ന്് ഏഴു ലക്ഷത്തിലധികം അഭയാര്‍ഥികളാണു ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്.
Next Story

RELATED STORIES

Share it