World

റോഹിന്‍ഗ്യരുടെ ദുരിതം കണ്ടറിഞ്ഞ് വികാരാധീനയായി പ്രിയങ്ക ചോപ്ര

കോക്‌സ് ബസാര്‍: ബോളിവുഡ്,  ഹോളിവുഡ് നടിയും യുനിസെഫിന്റെ ചൈല്‍ഡ് റൈറ്റ്‌സ് ഗുഡ്‌വില്‍ അംബാസഡറായ പ്രിയങ്ക  ചോപ്ര റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം നേരിട്ടറിയാന്‍  ബംഗ്ലാദേശിലെ  കോക്‌സ് ബസാര്‍ ക്യാംപിലെത്തി.  താരപ്പകിട്ടില്ലാതെ അവരിലൊരാളായാണ് പ്രിയങ്ക ക്യാംപില്‍ ചെലവഴിച്ചത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച വിവരം  ഏറെ വികാര ഭരിതയായാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
‘അവര്‍ ചിരിക്കുമ്പോള്‍ ആ കണ്ണുകളിലെ ശൂന്യതയാണ് കാണാന്‍ കഴിയുക. ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവരില്‍ 60 ശതമാനവും കുട്ടികളാണ്. യാതൊരു സുരക്ഷയുമില്ലാതെ, തിങ്ങിക്കൂടി, അടുത്ത നേരത്തെ ഭക്ഷണം എവിടുന്ന് കിട്ടുമെന്ന് പോലും നിശ്ചയമില്ലാതെയാണ് അവര്‍ കഴിയുന്നത്. ഇനി അവര്‍ കെട്ടുറപ്പുള്ള വാസസ്ഥലം പണിതാലും വരാനിരിക്കുന്ന മഴക്കാലത്ത് അത് എത്രമാത്രം സുരക്ഷിതമായിരിക്കും എന്നറിയില്ല. ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത തലമുറയാണ് അവര്‍. അവരുടെ സുരക്ഷയ്ക്ക് വേണ്ടി നാം എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഈ കുരുന്നുകള്‍ നമ്മുടെ ഭാവിയാണ്- പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  മ്യാന്‍മര്‍  സര്‍ക്കാരിന്റെ വംശഹത്യാ നടപടികള്‍ കാണം  ഏഴു ലക്ഷത്തിലധികം റോഹിന്‍ഗ്യരാണ് ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്്.
Next Story

RELATED STORIES

Share it