റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ജഗ്ഗുകള്‍ വിതരണം ചെയ്

തുന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപിലെ 55 കുടിലുകളിലും എസ്ഡിപിഐ ഡല്‍ഹി ഘടകം വാട്ടര്‍ ജഗ്ഗുകള്‍ വിതരണം ചെയ്തു. 100 കുട്ടികള്‍ അടക്കം 230 അഭയാര്‍ഥികളാണ് കാളിന്ദി കുഞ്ചിലെ കഞ്ചന്‍ കുഞ്ച് ക്യാംപിലെ 55 കുടിലുകളിലായി താമസിക്കുന്നത്.
വാട്ടര്‍ ജഗ്ഗുകളുടെ വിതരണോദ്ഘാടനം പാര്‍ട്ടി സംസ്ഥാന സമിതി അംഗം അഡ്വ. അസ്‌ലം അഹ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതി അംഗങ്ങളായ ഡോ. മുഹമ്മദ് ശമൂന്‍, മുഹമ്മദ് ഇല്യാസ്, കേന്ദ്രകമ്മിറ്റി ഓഫിസ് സെക്രട്ടറി ഗുല്‍ഫാം ഹുസയ്ന്‍ എന്നിവര്‍ വിതരണത്തിനു നേതൃത്വം നല്‍കി. അതാതു കാലാവസ്ഥയില്‍ അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ വിതരണം ചെയ്യാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്ന് പാര്‍ട്ടി കേന്ദ്ര ഓഫിസ് സെക്രട്ടറി ഗുല്‍ഫാം ഹുസയ്ന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it