Flash News

റോഹിന്‍ഗ്യക്കാര്‍ക്കായി ജിദ്ദ ഐഡിസി നടത്തിയ വസ്ത്രശേഖരണാഹ്വാനം ജിദ്ദ സമൂഹം ഏറ്റെടുത്തു

റോഹിന്‍ഗ്യക്കാര്‍ക്കായി  ജിദ്ദ ഐഡിസി നടത്തിയ വസ്ത്രശേഖരണാഹ്വാനം ജിദ്ദ സമൂഹം ഏറ്റെടുത്തു
X
[caption id="attachment_284364" align="aligncenter" width="560"] അജ്‌വ പ്രതിനിധിക്ക് ഐ ഡി സി അമീര്‍ ഹുസൈന്‍ ബാഖവി വസ്ത്രങ്ങള്‍ കൈമാറുന്നു[/caption]

ജിദ്ദ: ബംഗ്ലാദേശില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കാനായി ജിദ്ദ ഇസ്‌ലാമിക് ദ അവ കൗണ്‍സില്‍ ( ഐഡിസി) നടത്തിയ വസ്ത്ര ശേഖരണാഹ്വാനം ജിദ്ദ സമൂഹം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഐഡിസി ആസ്ഥാനമായ ഷറഫിയ ധര്‍മപുരി കേന്ദ്രീകരിച്ച് നടത്തിയ വസ്ത്ര ശേഖരണ യജ്ഞം സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവരുടെ പിന്തുണ കൊണ്ട് വന്‍ വിജയമായി മാറുകയായിരുന്നു. ഫേസ്ബുക്ക് വഴിയും വാട്‌സപ്പ് വഴിയും നടത്തിയ രണ്ടാഴ്ചക്കാലത്തെ കാംബയിന്‍ വഴി നാലര ടണ്‍ വസ്ത്രങ്ങളാണു ധര്‍മപുരിയില്‍ എത്തിയത്. ആളുകള്‍ വസ്ത്രങ്ങള്‍ ധര്‍മപുരിയില്‍ എത്തിച്ചതിനു പുറമേ ജിദ്ദയുടെ വിവിധ ഏരിയകളില്‍ നിന്നും ഫോണ്‍ കോളുകള്‍ വരുന്നതിനനുസരിച്ച് ഐഡിസി പ്രവര്‍ത്തകര്‍ നേരിട്ട് ചെന്നാണു ഭൂരിപക്ഷം വസ്ത്രങ്ങളും ശേഖരിച്ചത്. ജാതി മത ഭേദമന്യേ എല്ലാ മനുഷ്യ സ്‌നേഹികളും ഈ ഉദ്യമത്തില്‍ പങ്കാളികളായി. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും യുവാക്കളുമെല്ലാം അവരുടെ വസ്ത്രങ്ങള്‍ നല്‍കി ഈ സംരംഭത്തില്‍ ഭാഗമായപ്പോള്‍ ധാരാളം പുതിയ വസ്ത്രങ്ങള്‍ നല്‍കിക്കൊണ്ട് ജിദ്ദയിലെ വസ്ത്ര വ്യാപാരികള്‍ ശ്രദ്ധേയമായ പങ്കാണു വഹിച്ചത്.
രാപകലില്ലാതെ ധര്‍മ്മപുരി ആസ്ഥാനത്ത് സമയം ചെലവഴിച്ചാണു ഐ ഡി സി പ്രവര്‍ത്തകര്‍ക്ക്  വസ്ത്രങ്ങള്‍ അടുക്കി വെക്കുന്നതിനും പാക്കുകളിലാക്കുന്നതിനും മറ്റുമായി സാധിച്ചത്. വസ്ത്രങ്ങള്‍ പ്രായ, ലിംഗ ഭേദങ്ങള്‍ക്കനുസരിച്ച് ഇനം തിരിച്ചാണു പെട്ടികളിലാക്കിയത്. ശേഖരിച്ച വസ്ത്രങ്ങള്‍ ബംഗ്ലാദേശ് കോണ്‍സുലേറ്റിനു നല്‍കാനായി 'അജ് വ' പ്രതിനിധി സുബൈര്‍ മൗലവിക്ക് ജിദ്ദ ഐ ഡി സി അമീര്‍ ഹുസൈന്‍ ബാഖവി കൈമാറി. ഈ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു എല്ലാ പിന്തുണയും നല്‍കിയ മുഴുവന്‍ ജിദ്ദാ സമൂഹത്തിനും ഐ ഡി സി ഭാരവാഹികള്‍ കൃതജ്ഞത അറിയിച്ചു.
Next Story

RELATED STORIES

Share it