Flash News

റോഹിന്‍ഗ്യകള്‍ സുരക്ഷാ ഭീഷണി: ആര്‍എസ്എസ്

റോഹിന്‍ഗ്യകള്‍ സുരക്ഷാ ഭീഷണി: ആര്‍എസ്എസ്
X
ജമ്മു: ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നും രാജ്യത്തെത്തിയ റോഹിന്‍ഗ്യകളുടേത് അനധികൃത കുടിയേറ്റമാണെന്നും അവര്‍ രാജ്യത്തിന് ഭീഷണി ആണെന്നും രാഷ്ട്രീയ സ്വയംസേവക് (ആര്‍എസ്എസ്). റോഹിന്‍ഗ്യകളെ അഭയാര്‍ഥികളായി പരിഗണിക്കാനാവില്ല. വിദേശികളായ റോഹിന്‍ഗ്യകള്‍ രാജ്യത്ത് തുടരുന്നത് ജമ്മു കശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും- ആര്‍എസ്എസ് പ്രാന്ത് സംഘ്ചാലക് സുചൈത് സിങ് പറഞ്ഞു.



രാജ്യത്തിനു ഭീഷണി ആയ അത്തരക്കാരെ സംരക്ഷിക്കാതെ ഉടന്‍ തിരിച്ചയക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ റോഹിന്‍ഗ്യകളുടെ സാന്നിധ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കഴിഞ്ഞ യുപിഎ സര്‍ക്കാരിനും സംസ്ഥാനത്തെ നാഷനല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് കൂട്ടുകെട്ടിനുമാണെന്നും സുചൈത് സിങ് പറഞ്ഞു. കശ്മീര്‍ താഴ്‌വരയില്‍ ആര്‍എസ്എസ് ശാഖ തുടങ്ങുക എന്നതാണ് സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നു പ്രാന്ത് കാര്യവാഹക് പര്‍ഷോട്ടം ഡാഡിച്ചി പറഞ്ഞു.
Next Story

RELATED STORIES

Share it