റോഹിന്‍ഗ്യകള്‍ക്കെതിരേയുള്ള അതിക്രമം; മ്യാന്‍മറിന് യുഎന്നിന്റെ വിമര്‍ശനം

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ മുസ്‌ലിം ന്യൂനപക്ഷമായ റോഹിന്‍ഗ്യകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ യുഎന്‍ മനുഷ്യാവകാശസമിതിയുടെ വിമര്‍ശനം. രാജ്യത്തെ പൗരത്വനിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും റോഹിന്‍ഗ്യകളെ പൗരന്മാരായി അംഗീകരിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. റോഹിന്‍ഗ്യകളില്‍ ഭൂരിഭാഗം പേരും തലമുറകളായി രാജ്യത്തു താമസിക്കുന്നവരാണെന്നും 1982ലെ മ്യാന്‍മറിലെ പൗരനിയമപ്രകാരം അംഗീകരിക്കപ്പെട്ട 135 വംശങ്ങളില്‍ ഉള്‍പ്പെട്ട വംശമാണ് റോഹിന്‍ഗ്യകളെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. റോഹിന്‍ഗ്യകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും യുഎന്‍ പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങളും യുഎസും മറ്റ് പാശ്ചാത്യരാജ്യങ്ങളും സമിതി മനുഷ്യാവകാശ സമിതിസമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it