Flash News

റോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമം : ഇന്ദിരാ ജയ്‌സിങ് സമിതി അന്വേഷിക്കും



ന്യൂഡല്‍ഹി: മ്യാന്‍മറില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ അധ്യക്ഷയായി പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇന്ദിരാ ജയ്‌സിങിനെ യുഎന്‍ നിയമിച്ചു. ശ്രീലങ്കയില്‍ നിന്നുള്ള അഭിഭാഷക രാധിക കുമാര സ്വാമി, ആസ്‌ത്രേലിയന്‍ കണ്‍സള്‍ട്ടന്റ് ക്രിസ്റ്റഫര്‍ ഡൊമിനിക് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെത്തുടര്‍ന്ന് 75,000 റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്ക് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. റോഹിന്‍ഗ്യ പോരാളികള്‍ കഴിഞ്ഞ ഒക്ടോബറില്‍ പോലിസ് പോസ്റ്റിന് നേരേ നടത്തിയ ആക്രമണത്തില്‍ 9 പോലിസുകാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സൈന്യം റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരേ വേട്ട തുടങ്ങിയത്. മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യ മുസ്‌ലിംകളെ വ്യാപകമായി കൂട്ടക്കൊല നടത്തുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്തതായി ഫെബ്രുവരിയില്‍ യുഎന്‍ പുറത്തിറക്കിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു. റോഹിന്‍ഗ്യകള്‍ക്കെതിരേ നടക്കുന്നത് വംശഹത്യയാണെന്നും റിപോര്‍ട്ടിലുണ്ട്. മാര്‍ച്ചില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇതിനെതിരേ പ്രമേയം പാസാക്കുകയും മിഷന്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it