Flash News

റോഹിന്‍ഗ്യകളെ നാടുകടത്താനുള്ള നീക്കം കോടതിക്ക് പുനപരിശോധിക്കാമെന്ന് സുപ്രീം കോടതി

റോഹിന്‍ഗ്യകളെ നാടുകടത്താനുള്ള നീക്കം കോടതിക്ക് പുനപരിശോധിക്കാമെന്ന് സുപ്രീം കോടതി
X

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ നാടുകടത്താനുള്ള സര്‍ക്കാര്‍ തീരുമാനം കോടതിക്ക് പുനപ്പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് സുപ്രീംകോടതി. വിഷയത്തില്‍ കേന്ദ്ര നയത്തില്‍ കോടതിക്ക് ഇടപെടരുതെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സര്‍ക്കാരിന്റെ ഹരജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയത്. റോഹിംഗ്യകളെ നാടുകടത്താമെന്ന തീരുമാനം ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ വാദിച്ചിരുന്നു. ഇതു ശരിയല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് ഒക്ടോബര്‍ 13ന് വീണ്ടും പരിഗണിക്കും.
മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ സബ്മിഷന്‍ പരിഗണനയിലെടുക്കാന്‍ മെഹ്തയോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. റോഹിന്‍ഗ്യകള്‍ക്ക് സംരക്ഷണം ഉറപ്പുനല്‍കിക്കൊണ്ടുള്ള 2011ലെ യുപിഎ സര്‍ക്കാര്‍ നിര്‍ദേശം മുന്‍നിര്‍ത്തിയായിരുന്നു ഇത്.  'സ്ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള ആശങ്ക അവര്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഇന്ത്യ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിക്കൊണ്ട് ഈ വലിയ വിഭാഗത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ എടുക്കും. അതിനെക്കുറിച്ച് ആലോചിക്കൂ' എന്നാണ് സര്‍ക്കാറിനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.

[related]
Next Story

RELATED STORIES

Share it