Cricket

റോയല്‍സ് തന്നെയാണ് ഇത്തവണയും രാജസ്ഥാന്‍; മിന്നും താരങ്ങളായി സ്റ്റോക്‌സും ഉനദ്ഘട്ടും

റോയല്‍സ് തന്നെയാണ് ഇത്തവണയും രാജസ്ഥാന്‍; മിന്നും താരങ്ങളായി സ്റ്റോക്‌സും ഉനദ്ഘട്ടും
X



രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്തവണയും ശക്തരാണ്. നായകനായി നിശ്ചയിച്ചിരുന്ന സ്റ്റീവ് സ്മിത്തിന് വിലക്ക് നേരിടേണ്ടി വന്നതിനാല്‍ അജിന്‍ക്യ രഹാനെയാവും ഇത്തവണ രാജസ്ഥാനെ നയിക്കുക. മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയുമായിട്ടാണ് രാജസ്ഥാനെത്തുന്നത്. പ്രഥമ സീസണില്‍ത്തന്നെ കിരീടം നേടിയ രാജസ്ഥാന് പിന്നീട് കിരീടം നേടാന്‍ സാധിച്ചിട്ടില്ല. താര ലേലത്തില്‍ എതിരാളികളെയെല്ലാം ഞെട്ടിച്ചാണ് രാജസ്ഥാന്‍ ജയദേവ് ഉനദ്ഘട്ടിനെയും ബെന്‍ സ്‌റ്റോക്‌സിനെയും ടീമിലെത്തിച്ചത്. അവസാന സീസണില്‍ പൂനെ സൂപ്പര്‍ ജയന്റിനൊപ്പം പാഡണിഞ്ഞ സ്റ്റോക്‌സിനെ 12.5 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.  അതേ പോലെ വാശിയേറിയ ലേലത്തിനൊടുവില്‍ രാജസ്ഥാന്‍ ടീമിലെത്തിച്ച മറ്റൊരു താരമാണ് ജയദേവ് ഉനദ്ഘട്ട്. 11.5 കോടി രൂപയ്ക്കാണ് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ പൂനെയില്‍ നിന്ന് സ്വന്തമാക്കിയത്. സ്മിത്തിന്റെ അഭാവം നികത്തി ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം ഹെന്റിച്ച് ക്ലാസനെയും രാജസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീം: ബാറ്റ്‌സ്മാന്‍- അജിന്‍ക്യ രഹാനെ, അങ്കിത് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍, ആര്യമാന്‍ ബിര്‍ല, ജോസ് ബട്‌ലര്‍, ധുഷ്മന്ത ചമീര, പ്രശാന്ത് ചോപ്ര, കൃഷ്ണപ ഗൗതം, സുധേസന്‍ മിധുന്‍, സഞ്ജു സാംസണ്‍, ജാറ്റിന്‍ സക്‌സേന, രാഹുല്‍ ത്രിപതി, സഹീര്‍ ഖാന്‍, ഹെന്റിച്ച് ക്ലാസന്‍ഓള്‍റൗണ്ടര്‍: സ്റ്റുവര്‍ട്ട് ബിന്നി, ശ്രേയസ് ഗോപാല്‍, മഹിപാല്‍ ലോംറോര്‍, ബെന്‍ സ്‌റ്റോക്‌സ്, ബൗളര്‍: അനുരീത് സിങ്, ധവാല്‍ കുല്‍ക്കര്‍ണി, ബെന്‍ ലാഫ്‌ലിന്‍, ജയദേവ് ഉനദ്ഘട്ട്,
Next Story

RELATED STORIES

Share it