റോബോട്ടിക് ഫെസ്റ്റിവലില്‍ അഫ്ഗാന്‍ ബാലികമാര്‍ക്ക് മിന്നും ജയം

കാബുള്‍: അഫ്ഗാനിസ്താന് അഭിമാന— നിമിഷം സമ്മാനിച്ച് പെണ്‍കുട്ടികളുടെ ആറംഗസംഘം  എസ്റ്റോണിയയില്‍ നടന്ന റോബോട്ടിക് ഫെസ്റ്റിവലില്‍ ഒന്നാംസ്ഥാനം നേടി.  അഫ്ഗാനിസ്താനിലെ ഹെറാത് പ്രവിശ്യയില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍. നാലുമാസം മുമ്പ് യുഎസില്‍ നടന്ന ഗ്ലോബല്‍ ചാലഞ്ച് മല്‍സരത്തില്‍ ഇവര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍, അമേരിക്കയില്‍ പിന്നീട് നടന്ന മല്‍സരങ്ങളില്‍ അഫ്ഗാന്‍ സംഘത്തിനു രണ്ടുതവണ വിസ നിഷേധിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് വിസ നിഷേധിച്ചത്. മുസ്്‌ലിം രാജ്യങ്ങള്‍ക്ക് യുഎസിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയപ്പോഴും അഫ്ഗാനിസ്താനെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നിട്ടും മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിസ നിഷേധിക്കുകയായിരുന്നു.റോബോട്ടിക് മല്‍സരത്തില്‍ വിജയികളായ അഫ്ഗാന്‍ സംഘത്തെ ലണ്ടനിലെ അഫ്ഗാന്‍ എംബസി അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it