kannur local

റോഡ് ശോച്യാവസ്ഥക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തില്‍

ഇരിട്ടി: ഇരിട്ടിയില്‍നിന്ന് കീഴൂര്‍ വഴി എടക്കാനം ചേളത്തൂര്‍ വരെ നീളുന്ന അഞ്ചു കിലോമീറ്റര്‍ റോഡ് കാല്‍നടയാത്ര പോലും ദുഷ്‌കരമായ രീതിയില്‍ പൊട്ടിപ്പൊളിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല. അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. അഞ്ചുവര്‍ഷക്കാലം  അറ്റകുറ്റപ്പണികള്‍ ചെയ്യണമെന്ന വ്യവസ്ഥ കരാറുകാര്‍ പാലിക്കാത്തതാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ദുര്‍ഘടമാവാന്‍ കാരണം. കഴിഞ്ഞ ഡിസംബറോടെ ഇതിന്റെ കാരാര്‍ കാലാവധി അവസാനിച്ചിരുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍പ്പെടുത്തി 2007ല്‍ ഒരുകോടി 65 ലക്ഷം രൂപ ചെലവില്‍ ചന്ദ്രഗിരി കണ്‍സ്ട്രക്ഷന്‍  കമ്പനി ആയിരുന്നു കരാര്‍ എടുത്തിരുന്നത്.
പണി പൂര്‍ത്തിയാക്കിയശേഷം അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണികളും ഇവര്‍ തന്നെ ചെയ്യണമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇതിനായി 22,44 ,000 രൂപ അനുവദിച്ചിരുന്നു. എന്നാല്‍ റോഡ് തകര്‍ന്നതോടെ രണ്ടുവര്‍ഷം മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഒരു മാസത്തിനുള്ളില്‍ തന്നെ പൂര്‍ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നു. പഞ്ചായത്ത് ഭരണം മാറി ഇരിട്ടി നഗരസഭയായിട്ടും നഗരസഭാ  അധികൃതരും റോഡ് കടന്നുപോവുന്ന വാര്‍ഡുകളിലെ മെമ്പര്‍മാരും നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ തിരിഞ്ഞുനോക്കുന്നില്ല.
കഴിഞ്ഞ ഡിസംബറില്‍ വ്യവസ്ഥപ്രകാരമുള്ള അഞ്ചുവര്‍ഷക്കാലത്തെ അവധി കഴിയുന്നതിനു മുമ്പ് അറ്റകുറ്റപ്പണികള്‍ ചെയ്യുമെന്ന കരാറുകാരന്റെ ഉറപ്പും ലംഘിക്കപ്പെട്ടു.
Next Story

RELATED STORIES

Share it