Pathanamthitta local

റോഡ് വെട്ടിക്കുഴിച്ചു; ടെലിഫോണ്‍ കേബിള്‍ തകരാറില്‍

കോഴഞ്ചേരി: ആവശ്യത്തിനും അനാവശ്യത്തിനും റോഡ് മുഴുവന്‍ വെട്ടികുഴിച്ചതോടെ പത്തനംതിട്ട, ഇലന്തൂര്‍, കോഴഞ്ചേരി എക്‌സ്‌ചേഞ്ചുകളുടെ പരിധിയില്‍ വരുന്ന ഫോണുകള്‍ തകരാറില്‍. റോഡു നിര്‍മാണം, ഓട വൃത്തിയാക്കല്‍, സ്വകാര്യ കേബിള്‍ കമ്പനികളുടെ കേബിള്‍ ഇടല്‍, പാലം, കലുങ്ക്, അറ്റകുറ്റപ്പണികള്‍ എന്നിവയുടെ പേരിലാണ് അനുമതിയോടെയും അനുമതിയില്ലാതെയും റോഡുകള്‍ വെട്ടിപൊളിക്കുന്നത്. ഇതോടെ ഇവിടെയുണ്ടായിരുന്ന കേബിളുകള്‍ മുഴുവന്‍ തകരാറിലാകുകയും ഫോണുകള്‍ നിശ്ചലമാകുകയുമാണ് ചെയ്തിട്ടുള്ളത്. ടെലഫോണ്‍ കേബിളുകള്‍ അനുമതിയില്ലാതെ മുറിക്കുന്നതു സംബന്ധിച്ച് പോലീസിലും ബന്ധപ്പെട്ട വകുപ്പുകളിലും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. നഷ്ടപരിഹാരം ലഭിക്കാതെ കേബിളുകള്‍ നന്നാക്കില്ലെന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ ഇതോടെ പ്രശ്‌ന പരിഹാരം നീളുകയാണ്.
റോഡ് നിര്‍മ്മിക്കുന്ന കരാറുകാരനും പൊതു മരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കവും കേബിള്‍ തകരാര്‍ പരിഹരിക്കുന്നതിന് തടസ്സമായിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ആയുധം ഉപയോഗിച്ചാണ് റോഡുകളുടെ പണികള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ജെസിബിയും ഇതര യന്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്.
ഇത്തരം യന്ത്രങ്ങള്‍ റോഡുകള്‍ പൊളിക്കുമ്പോള്‍ ഭൂഗര്‍ഭ കേബിളുകള്‍ സംരക്ഷിക്കുന്നതിന് സംവിധാനമില്ല. ഇതോടെ ചെറുതും വലുതുമായ കേബിളുകള്‍ പൊട്ടിപ്പോവുക പതിവാണ്. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എന്നിവയുടെപ്രവര്‍ത്തനവും പൂര്‍ണ്ണമായോ ഭാഗികമായോ ഇതുമൂലം തടസ്സപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, വഴിയായതോടെ മിക്കയിടത്തും ഇതിനായി ബിഎസ്എന്‍എല്‍ സേവനമാണ് ഉപയോഗിക്കുന്നത്. ഇവരുടെ കേബിളുകള്‍ തകര്‍ന്നതോടെസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിഛേദിക്കപ്പെടുകയും തിരഞ്ഞെടുപ്പുകാലമായതിനാല്‍ ഇന്റെര്‍നെറ്റ്, ഇമെയില്‍ വഴിയാണ് തെരഞ്ഞെടുപ്പുകമ്മീഷന്റെ ഉത്തരവുകള്‍ എന്നിവ ടെലഫോണ്‍ തകരാര്‍ മൂലം ഇന്റര്‍നെറ്റ് ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നു. റോഡ് കരാര്‍ എടുക്കുന്നവര്‍ക്കെതിരെ ഇതിനിടെ ബിഎസ്എന്‍എല്‍ പൊലീസില്‍ പരാതി നല്‍കി. തങ്ങള്‍ വെറും കരാറുകാര്‍ മാത്രമാണെന്നും ഉത്തരവുകള്‍ ബന്ധപ്പെട്ട വകുപ്പുകളാണ് ഇക്കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടതെന്നുമായിരുന്നു ഇവരുടെ നിലപാട്.
Next Story

RELATED STORIES

Share it