kannur local

റോഡ് പ്രവൃത്തിയിലെ അപാകത;പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു

മട്ടന്നുര്‍: റോഡ് ടാറിങ് പ്രവൃത്തിയിലെ അപകാത കാരണം പൈപ്പ് പൊട്ടല്‍ നിത്യസംഭവമാവുന്നു. കണ്ണൂര്‍-മട്ടന്നൂര്‍ റൂട്ടിലെ കൊളച്ചേരി പദ്ധതിയുടെ പൈപ്പാണ് പലയിടങ്ങളിലും പൊട്ടി ശുദ്ധജലം പാഴാവുന്നത്. റോഡ് ടാര്‍ ചെയ്യുമ്പോള്‍ പൈപ്പ് ലൈന്‍ പൊട്ടിപ്പോയ ഭാഗങ്ങളില്‍ ആവശ്യത്തിന് സംരക്ഷണം നടത്താതെ പ്രവൃത്തി പൂര്‍ത്തീകരിച്ചതാണ് ഇപ്പോഴുണ്ടായ അവസ്ഥയ്ക്കു കാരണം. മട്ടന്നുരിനടുത്ത് കൊതേരിയില്‍ പൈപ്പ് പൊട്ടി ശുദ്ധജലം റോഡിലേക്ക് ഒഴുക്കാന്‍ തുടങ്ങിട്ട് ഒരാഴ്ചയില്‍ ഏറെയായി. ഇന്നലെയാണ് ജല അതോററ്റി പൊട്ടിയ പൈപ്പിലെ ലീക്ക് അടച്ച് ശുദ്ധജല വിതരണം കാര്യക്ഷമമാക്കിയത്. മട്ടന്നൂര്‍ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലും വെള്ളമെത്തിക്കുന്നത് കൊളച്ചേരി ശുദ്ധ ജലപദ്ധതി വഴിയാണ്. കണ്ണൂര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും ഈ റോഡ് വഴിയാണ് കടന്നുപോവുന്നത്. കഴിഞ്ഞ മാസം ജല അതോറ്റിയുടെ പൈപ്പ് പൊട്ടി കണ്ണൂര്‍ മട്ടന്നൂര്‍ റോഡ് തകര്‍ന്നിരുന്നു. വായത്തോട് വിമാനത്തവളം ജങ്ഷനിലാണ് ജല അതോറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് റോഡ് തകര്‍ന്നത്. വെള്ളം ഒഴുകിയതിനാല്‍ റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. കുറച്ച് മാസം മുമ്പ് മെക്കാഡം ടാറിങ് നടത്തിയ റോഡാണിത്.
Next Story

RELATED STORIES

Share it