thrissur local

റോഡ് പുനര്‍നിര്‍മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി

മാള: ജലനിധി പദ്ധതിക്കായി പൊളിച്ച റോഡ് പുനര്‍നിര്‍മിക്കുന്നതിനിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. മാള ഗ്രാമപ്പഞ്ചായത്തിലെ വലിയപറമ്പ് ജങ്ഷനിലാണ് മണ്ണുമാന്തിയന്ത്രം കൊണ്ട് പൈപ്പ് പൊട്ടിയത്. കുറഞ്ഞത് ഒരു മീറ്ററെങ്കിലും ആഴത്തിലിടേണ്ട പൈപ്പാണ് ഒന്നര അടിയോളം ആഴത്തില്‍ കുഴിച്ചപ്പോള്‍ മണ്ണുമാന്തിയന്ത്രത്തിന്റെ കൈയ്യിലുടെ പോന്നത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ജലനിധിക്കായി പൈപ്പിട്ടത്. അന്ന് പൊളിച്ച റോഡിന്റെ ഭാഗങ്ങള്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ റോഡ് പൊളിച്ചത്.
പൊളിച്ച ഭാഗത്ത് മൂന്നിഞ്ച് മെറ്റലിട്ട് ഉറപ്പിക്കാനായാണ് പ്രവൃത്തി ചെയ്യുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട പണി യാതൊരു മേല്‍നോട്ടവുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളാണ് തോന്നിയപോലെ ചെയ്തത്. മണിക്കൂറില്‍ പതിനായിരത്തോളം ലിറ്റര്‍ ജലമാണ് പാഴായിക്കൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it