thrissur local

റോഡ് പുനര്‍നിര്‍മാണം വൈകുന്നു; അനുഗ്രഹം ലൈനില്‍ സ്ഥാനാര്‍ഥികളുടെ സന്ദര്‍ശനത്തിന് വിലക്ക്

മാള: ചെമ്മണ്ണ് നിറഞ്ഞ റോഡ് ടാറിങ് നടത്താത്ത അധികൃത നിലപാടില്‍ പ്രതിഷേധിച്ച് സ്ഥ ാനാര്‍ഥികളുടെ സന്ദര്‍ശനത്തിന് വിലക്ക്. മാള പോലിസ് സ്‌റ്റേഷനു സമീപമുള്ള അനുഗ്രഹം ലൈനിലെ റസിഡന്റ് അസോസിയേഷന്റേ താണ് തീരുമാനം. 40 വീട്ടുകാരാണ് ഇവിടെ താമസിക്കുന്നത്.സ്ഥാനാര്‍ഥികള്‍ ആരും വരേണ്ടതില്ലന്ന നിലപാടിലാണിവര്‍. ഇത് പ്രഖ്യാപിച്ച് റോഡിന്റെ വര്‍ഷകാല ചിത്ര സഹിതം ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു.
മഴ പെയ്താല്‍ വെള്ളകെട്ടി ലാകുന്ന വഴിയാണിത്. തുടര്‍ന്ന് ചെളികുണ്ടായി മാറും. മാള കണക്കന്‍ കടവ് റോഡില്‍ നിന്നും വീടുകളിലേക്ക് മാത്രമുള്ള വഴിയാണിത്. പൊയ്യ പഞ്ചായത്ത് വാര്‍ഡ് മൂന്നില്‍ പെടുന്ന വഴി പലവട്ടം മണ്ണിട്ട് നികത്തിയെങ്കിലും സഞ്ചാരയോഗ്യമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കാര്‍ റോഡ് ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കും.
പിന്നീടിത് മറക്കും. ഇത്തവണ വാഗ്ദാനങ്ങളുമായി അനുഗ്രഹം ലൈനിലേക്ക് വരേണ്ടതില്ലന്നാണ് നിവാസികള്‍ പറയുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച ജനതാദള്‍ വനിതയാണ് വാര്‍ഡ് അംഗം. എന്നാല്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫാണ്. അതേസമയം ഈറോഡ് രേഖയില്‍ പഞ്ചായത്തിന്റേതല്ലന്നും സാങ്കേതിക തടസ്സമാണ് കാരണമെന്നുമാണ് അധികൃത വിശദീകരണം. എന്നാല്‍ ഇത്തരം നിരവധി വഴികള്‍ അധികൃതര്‍ ടാറിങ് നടത്തിയിട്ടുള്ളത് എങ്ങിനെയാണെന്നാണ് ഇവരുടെ ചോദ്യം.
Next Story

RELATED STORIES

Share it