kasaragod local

റോഡ് നിര്‍മാണത്തിന് നാട്ടുകാര്‍ കൈകോര്‍ത്തു

പരപ്പ: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ആറാം വാര്‍ഡായ ബിരിക്കുളത്തെ കരിയാര്‍പ്പ്-ഓമനങ്ങാനം റോഡെന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്‌നം പുരുഷ സ്വയ സഹായസംഘങ്ങള്‍ കൈ കോര്‍ത്തതോടെ സാക്ഷാത്കരിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലിച്ചാമരം-പരപ്പ റോഡിന് ബദലയി ഉപയോഗത്തിലിരുന്ന റോഡ് ഇപ്പോഴത്തെ റോഡിന് വഴിമാറിയപ്പോള്‍ കരിയാര്‍പ്പ് ബിരിക്കുളം റോഡ് അപ്രസക്തമാകുകയായിരുന്നു.
എന്നാല്‍ കരിയാര്‍പ്പ് പ്രദേശത്ത് ജനവാസം കൂടിയതോടെ പ്രസ്തുത റോഡിന്റെ ആവശ്യകത മനസ്സിലാക്കുകയും കരിയാര്‍പ്പ് ഓവന്‍സ് പുരുഷ സ്വയംസഹായ സംഘം മുന്‍കൈയെടുത്ത് ഈ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് സമീപത്തെ ജനശക്തി പുരുഷ സ്വയം സഹായ സംഘത്തിന്റെ സഹകരണത്തോടെ ജനകീയ റോഡ് നിര്‍മാണ കമ്മിറ്റി രൂപീകരിക്കുകയും ഒരു വര്‍ഷത്തെ പ്രയത്‌നത്തിന് ശേഷം സ്വകാര്യ വ്യക്തികളുടെ സ്ഥലം പണം കൊടുത്ത് വാങ്ങി റോഡ് നിര്‍മിക്കുകയുമായിരുന്നു.
റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിന് എം വി ജനാര്‍ദ്ദനന്‍, ടോമി തോമസ്, രാജേഷ്, രത്‌നാകരന്‍, പി വി കൃഷ്ണന്‍, ബാബു, സന്ദീപ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it