kannur local

റോഡ് നിര്‍മാണത്തിനിടെ കുടിവെള്ള പൈപ്പ് തകര്‍ന്നു

ചെറുപുഴ: റോഡ് നിര്‍മാണത്തിനിടെ തകര്‍ന്ന ജലവിതരണ പൈപ്പ് നന്നാക്കാത്തതിനെ തുടര്‍ന്ന് കുണ്ടംതടം ഭാഗത്തു കുടിവെള്ളം മുടങ്ങിയിട്ട് 15 ദിവസം പിന്നിടുന്നു. പെരിങ്ങോം-ചെറുപുഴ റോഡ് മെക്കാഡം ടാറിങിന്റെ ഭാഗമായി കുണ്ടംതടത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീതി കൂട്ടവെയാണ് ജലവിതരണം നടത്തുന്ന പിവിസി പൈപ്പ് തകര്‍ന്നത്. ജലനിധി പദ്ധതിയില്‍പ്പെടുത്തി നരമ്പിലില്‍നിന്നു പൈപ്പ് വഴിയാണ് കുണ്ടംതടത്തില്‍ വെള്ള മെത്തിക്കുന്നത്. ജലവിതരണം മുടങ്ങിയതോടെ പതിനാറിലേറെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. മുമ്പും നിര്‍മാണപ്രവൃത്തിക്കിടെ ഇതുപോലെ നിരവധി തവണ പൈപ്പ് തകര്‍ന്നിരുന്നു. പൈപ്പ് വാങ്ങി നന്നാക്കി ബില്‍ തന്നാല്‍ ചെലവായ തുക നല്‍കാമെന്നാണ് കരാറുകാരന്റെ വാദം. എന്നാല്‍ പൈപ്പ് നന്നാക്കി ബില്‍ നല്‍കിയെങ്കിലും പണം തരാന്‍ കരാറുകാരന്‍ തയാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തവണ കൂടുതല്‍ ഭാഗത്തെ പൈപ്പുകള്‍ തകര്‍ന്നിട്ടുണ്ട്. കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it