റോഡ് നശിപ്പിച്ചു: ജിയോക്കും എയര്‍ടെലിനും കേസ്

ശ്രീനഗര്‍: റോഡ് കേടുവരുത്തിയതിന് ടെലികോം കമ്പനികളായ എയര്‍ടെലിനും ജിയോക്കുമെതിരേ പോലിസ് കേസെടുത്തു. ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ 62 കിലോമീറ്റര്‍ റോഡ് അനധികൃതമായി കുഴിച്ചു എന്നതിനാണ് കേസ്. ആറുപേര്‍ അറസ്റ്റിലായി.ചാത്രുവില്‍ നിന്നും സിന്തന്‍ വരെയുള്ള 62 കിലോമീറ്റര്‍ റോഡാണ് ടെലികോം കമ്പനികള്‍ കുഴിച്ചു നശിപ്പിച്ചത്.
ദേശീയപാത വികസന കോര്‍പറേഷന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. പൊതു പാത നശിപ്പിക്കല്‍, മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന പ്രവൃത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനുവാദം കൂടാതെയാണ് കമ്പനി  ദേശീയപാത കുത്തിപ്പൊളിച്ചത്. പാതയുടെ പല ഭാഗങ്ങളിലും ആളുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് ജലസേചനത്തിനായി ഉപയോഗിക്കുകയാണ്.
Next Story

RELATED STORIES

Share it