kannur local

റോഡ് നവീകരിച്ചപ്പോള്‍ വൈദ്യുതിത്തൂണുകള്‍ റോഡില്‍

ഇരിട്ടി: റോഡ് വീതികൂട്ടി നവീകരിച്ചപ്പോള്‍ വൈദ്യുതിത്തൂണുകള്‍ റോഡിലായി. തൂണ്‍ മാറ്റിസ്ഥാപിക്കാത്തത് അപകടഭീഷണി സൃഷ്ടിക്കുന്നു. വിളക്കോട് ഹാജിറോഡിലാണ് അപകടം പതിയിരിക്കുന്നത്. മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് വീതികൂട്ടി ടാറിങ്. പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായതോടെ റോഡരികില്‍ ഉണ്ടായിരുന്ന വൈദ്യുതിത്തൂണുകള്‍ മിക്കതും റോഡിലായി. ഇരിട്ടി പാലത്തിലൂടെ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം തുടരുകയാണ്. ഇതിനാല്‍ ചരക്കുവാഹനങ്ങള്‍ പോകുന്നത് ഇതുവഴിയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ തൂണില്‍ത്തട്ടി അപകടമുണ്ടാവാനുള്ള സാധ്യത ഏറെയാണ്.പൊതുമരാമത്ത് വകുപ്പും കെഎസ്ഇബിയും മുന്‍കൈയെടുത്താണ് വൈദ്യുതിത്തൂണുകള്‍ മാറ്റേണ്ടത്. നടപടികള്‍ വേഗത്തിലാക്കി തൂണ്‍ മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.വിളക്കോട് ഹാജി റോഡില്‍ ഗതാഗതത്തിന് തടസ്സമായ വൈദ്യുതിത്തൂണ്‍
Next Story

RELATED STORIES

Share it