kannur local

റോഡ് നവീകരണം: കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചു

കൂത്തുപറമ്പ്: റോഡ് നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടതിനാല്‍ ജനങ്ങള്‍ക്ക് ദുരിതം. കൂത്തുപറമ്പ് നഗരസഭാ ബസ്സ്റ്റാന്റിലെ കക്കൂസാണ് റോഡ് പണി നടക്കുന്നുവെന്ന കാരണത്താല്‍ അടച്ചിട്ടത്. തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നഗരമധ്യത്തിലാണ് പ്രവൃത്തി.
ഇതിന്റെ ഭാഗമായി റോഡും ഓവുചാലും പുതുക്കിപ്പണിയുന്നുണ്ട്. പ്രവൃത്തിക്കിടയില്‍ ഓവുചാല്‍ പൊളിച്ചപ്പോള്‍ കക്കൂസ് മാലിന്യങ്ങള്‍ കണ്ടെത്തി. പരിശോധിച്ചപ്പോള്‍ ബസ് സ്റ്റാന്റിലെ കക്കൂസില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഓവുചാലിലേക്ക് ഒഴുക്കിവിട്ടതെന്ന് മനസ്സിലായി. ഇതേത്തുടര്‍ന്ന് കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് അധികൃതര്‍ വിലക്കുകയായിരുന്നു.
കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടതോടെ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. ഇരിട്ടി, മട്ടന്നൂര്‍, മാനന്തവാടി, പേരാവൂര്‍, കൊട്ടിയൂര്‍, തലശ്ശേരി, കണ്ണൂര്‍, വേങ്ങാട് ചെറുവാഞ്ചേരി, പാനൂര്‍, മാലൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. ബസ് ജീവനക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഗതാഗതകുരുക്കില്‍പ്പെട്ട് സമയം വൈകിയെത്തുന്ന ബസ്സുകളിലെ ജീവനക്കാര്‍ മൂത്രമൊഴിക്കാന്‍ പോലുമാവാതെ കഷ്ടപ്പെടുകയാണ്.
Next Story

RELATED STORIES

Share it