Idukki local

റോഡ് തകര്‍ന്നു; പ്ലാക്കത്തടം കോളനി നിവാസികള്‍ ദുരിതത്തില്‍



പീരുമേട്: പ്ലാക്കത്തടം ഗിരിവര്‍ഗ്ഗ കോളനിയിലേക്കുള്ള റോഡ് തകര്‍ന്നു. കോളനി നിവാസികള്‍ ദുരിതത്തില്‍. പുതിയതായി പണി ആരംഭിച്ച റോഡിന്റെ തിട്ട ഇടിഞ്ഞു താഴ്ഭാഗത്തെക്ക് വീണു കിടക്കുകയാണ്. വളവു കഴിഞ്ഞുള്ള റോഡിന്റെ മറ്റൊരു ഭാഗത്തേക്കാണ് വലിയ കല്ലുകളും മരങ്ങളും മണ്ണും പതിച്ചിരിക്കുന്നത്. 66 വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പ്ലാക്കത്തടത്തേക്കുള്ള റോഡിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. പീരുമേട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് പ്ലാക്കത്തടം കോളനി .ഇതില്‍ രണ്ടു കിലോമീറ്റര്‍ മാത്രമായിരുന്നു സഞ്ചാരയോഗ്യമായിട്ടുള്ളത്.ബാക്കിയുള്ള നാലു കിലോമീറ്റര്‍ ദൂരം ദുര്‍ഘടം നിറഞ്ഞ കാട്ടുപാതയുമാണ്.രണ്ടു കോടിയിലധികം രൂപയുടെ പദ്ധതി സമര്‍പ്പിച്ചതില്‍ ഒരു കോടി തൊണ്ണൂറ്റി മൂന്നു ലക്ഷത്തോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്.പണികള്‍ നടന്നു വരുന്നതിനിടെ കോളനിയിലേക്ക് വാഹനങ്ങള്‍ എത്തി തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലാണ്  സ്ഥലത്തെ റോഡ് ഇടിഞ്ഞത്. മഴ ശക്തമാകുമ്പോള്‍ വീണ്ടും റോഡ് ഇടിയുമെന്ന ഭീതിയിലാണ് നിവാസികള്‍.
Next Story

RELATED STORIES

Share it