kasaragod local

റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍; പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം

എരിയാല്‍: കുഡ്‌ലു വില്ലേജ് ഓഫിസിലേക്കും കാവുഗോളി എല്‍പി സ്‌കൂളിലേക്കും ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലേക്കും രക്തേശ്വരിക്കുന്ന് ക്ഷേത്രത്തിലേക്കും പോകുന്ന റോഡ് റീടാര്‍ ചെയ്ത് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് എന്‍വൈഎല്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പതിനൊന്ന് വര്‍ഷത്തോളമായി പ്രസ്തുത റോഡ് റീടാറിങ് ചെയ്തിട്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്ര പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. മഴവെള്ളം ഒഴുകി പോകാന്‍ ഓവുചാലില്ലാത്തതും വെള്ളം റോഡില്‍ തന്നെ കെട്ടി കിടക്കുന്നതും ഇതുവഴിയുള്ള യാത്രയ്ക്ക് തടസ്സമാവാറുണ്ട്. റോഡ് നിര്‍മാണത്തിന് ഫണ്ടനുവദിച്ചിട്ടും പ്രവര്‍ത്തി ഏറ്റെടുക്കാന്‍ ആളില്ലെന്ന മുടന്തന്‍ വാദമുന്നയിച്ച് റീടാറിങ് പ്രവര്‍ത്തികള്‍ നടത്താതെ പഞ്ചായത്ത് ഭരണസമിതി തുടര്‍ന്ന് വരുന്ന അവഗണനക്കെതിരേ ജനങ്ങളില്‍ ശ ക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ദിവസേനേ നൂറുക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രസ്തുത റോഡ് റീടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കി കെ ാടുക്കണമെന്നും അല്ലാത്തപക്ഷം നാഷണല്‍ യൂത്ത് ലീഗ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജനറല്‍ സെക്രട്ടറി നൗഷാദ് ബള്ളീര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Next Story

RELATED STORIES

Share it